Friday, 11 January 2013

ഡിങ്കന്‍ ഒരു പരിവാര്‍ അജണ്ട


*ഡിങ്കന്‍റെ ഹൈന്ദവ വല്‍ക്കരണം ഒരു സങ്ക പരിവാര്‍ അജണ്ട*




ദഡിങ്കോയിസവും ബൌദ്ധ ജൈന മതങ്ങളെ പോലെ ഹൈജാക്ക് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ല എന്ന് നടിക്കാന്‍ സാധിക്കുന്നില്ല . ഡിങ്കന് ക്ഷേത്രം ഉണ്ടാക്കി അവിടെ വഴിവാടുകള്‍ നടത്തുന്നതിലുടെ ജനങ്ങള്‍ക്കിടയില്‍ ഡിങ്കന്‍ ഗണപതിയുടെ വാഹനം ആയിരുന്നു എന്ന തോനല്‍ ഉണ്ടാക്കാന്‍ ഉള്ള ശ്രമം ആണ് നടക്കുന്നത് . +Thalathil Dineshan  എന്ന പേരില്‍ പ്ലസ് ചെയ്യുന്ന ഒരാള്‍ കഴിഞ്ഞ ദിവസം നാഗപ്പൂരില്‍ വച്ച് നടന്ന ചിന്തന്‍ ബൈടക്കിനു ശേഷം ആണ് ഇങ്ങനെ ഒരു ഐഡിയയും ആയി മുന്നോട്ടു വന്നത് എന്നാല്‍ ഡിങ്കന്‍ സുന്നത്ത് കല്യാണം നടത്തിയിരുന്നു എന്നും മരണം വരെ മുസല്‍മാന്‍ ആയി ജീവിച്ചിരുന്നു എന്നും കൂന്തല്‍ പുരം അറിയിച്ചു ഡിങ്കന്‍റെ രോമം തന്‍റെ കയ്യില്‍ ഉണ്ടെന്നും അത് കത്തിച്ചാല്‍ കത്തില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്

എന്നാല്‍ ദൈര്യം ഉണ്ടെങ്കില്‍ അതൊന്നു കത്തിക്കാന്‍ തീപ്പൊരി വിജയന്‍ ആവശ്യപ്പെട്ടു . അതെ സമയം ഡിങ്കന്‍ ക്രിസ്ത്യാനി ആയിരുന്നു എന്നതിന് തെളിവുകള്‍ നാസ പുറത്ത് വിടാന്‍ പോകുന്നു എന്ന രീതിയില്‍ ചില കിംവദന്തികള്‍ പടരുന്നുണ്ട്

എന്ത് തന്നെ ആയാലും യഥാര്‍ത്ത ദൈവം ആയ ഡിങ്കനെ ഹൈന്ദവ വല്ക്കരിക്കുന്നതിനു എതിരെ കടുത്ത പ്രതിഷേധം രൂപപ്പെടുത്തുന്നു


1 comment: