Sunday 11 November 2012

പത്തായത്തിലെ കദളിക്കുല



പപ്പേട്ടന്‍ രാവിലെ ഓടികിതച്ച് വന്നു.എന്താ പപ്പേട്ടാ ?

 എനിക്ക് കാര്യം മനസിലായില്ല.

 സഞ്ജയാ എന്തെടുക്കണം എന്നറിയില്ല മോനെ തീക്കൊള്ളി വിജയനും പിള്ളേരും നമ്മുടെ സ്ഥാവരോം ജമ്ഗമോം എല്ലാം കണ്ടുകെട്ടണം എന്ന് പറഞ്ഞു വരുന്നുണ്ട് .

 അപ്പൊ അതാണ്‌ കാര്യം . തീക്കൊള്ളി നാട്ടിലെ പേരുകേട്ട ഗുണ്ടയാണ്, ബിസിനസ് മാഗ്നെട്ടാണ്, 51 അടവുകള്‍ പയടറ്റിയവനാണ്.

 തീക്കൊള്ളി പറഞ്ഞാല്‍ പറഞ്ഞതാ ചേട്ടാ ഞാന്‍ പറഞ്ഞു .

 ഇനിയെന്താടാ ചെയ്യുക പപ്പേട്ടന്‍ താടിക്കു കയ്യും കൊടുത്ത് നിലത്തിരുന്നു .

 അല്ല പപ്പേട്ടന് എന്തിനാ പപ്പേട്ടാ ഈ സ്വത്ത് പപ്പേട്ടന്‍റെ പേരില്‍ ഒരു പഞ്ചായത്ത് തന്നെ ഇല്ലേ ? അങ്ങോട്ട്‌ പോട്ടന്ന്.

 അതേടാ എനിക്കിതൊന്നും വേണ്ടാ എന്നാലും ഇവന്മാര് ഇതെടുത്ത് എന്ത് ചെയ്യാനാ പോകുന്നെ ? എനിക്കൊരു സംശയം പപ്പേട്ടന്‍ പറഞ്ഞു

 കടമില്ലേ പപ്പേട്ടാ കുലംകുത്തി കോട്ട തകര്‍ത്ത കാര്യം ഒന്നും പപ്പേട്ടന്‍ അറിഞ്ഞില്ലേ ? , അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തീക്കൊള്ളി പ്രസിടന്റ്റ് ആകും എന്നാ കേട്ടെ. ഒന്നാഞ്ഞു പിടിച്ചാല്‍ ക്ഷീണം അങ്ങ് മാറും

 തീക്കൊള്ളി പ്രസിടന്റാകാനോ അത് നടക്കില്ല സഞ്ജയാ തറവാട്ടു കാരണവര്‍ ഉള്ള കാലം വരെ പപ്പേട്ടന്‍ പറഞ്ഞു : പപ്പേട്ടന്‍ കാലജ്ഞാനിയാണല്ലോ,ഞാനും ശരി വച്ചു

 നടക്കില്ല സന്ജ്ജയെട്ടാ പത്ത് പൈസ കൊടുക്കാന്‍ പറ്റില്ല . മുരളി, പപ്പേട്ടന്‍റെ പെങ്ങളുടെ മോനാണ് തീക്കൊള്ളിയോട് അടിച്ച് നില്‍ക്കാനുള്ള അടവുകള്‍ ഒക്കെ പഠിച്ചിട്ടുണ്ട് പക്ഷെ അടവുകള്‍ അങ്ങോട്ട്‌ തെളിഞ്ഞിട്ടില്ല .മാമനെ വേണ്ടാന്ന്‍ പറഞ്ഞുപോയതല്ലേ ഇവന്മാരൊക്കെ ചത്തോന്നറിയാന്‍ പോലും ഇതുവരെ ഒന്ന് വരാത്തവര്‍ക്ക് ഇപ്പൊ മാമന്‍റെ സ്വത്തോ ? ഒരു പൈസ കൊടുക്കില്ല മുരളി തീര്‍ത്ത് പറഞ്ഞു.

 നീ അങ്ങനെഅങ്ങ് പറയേണ്ടാ പറമ്പിലെ ആദായം നീ അല്ലെ ഇത്ര നാളും എടുത്തത് ഞാന്‍ ചോദിച്ചു .

 മൊത്തോം കണക്കും ഞാനെഴുതി വച്ചിട്ടുണ്ട് , പിന്നല്ലാതെ . ആദായം എടുത്തെങ്കില്‍ മാമന് സമയാ സമയത്ത് പാല്‍കഞ്ഞി , ഇഞ്ച , കുഴമ്പ് ഇതിനൊക്കെ എന്തെങ്കിലും മുട്ട് വന്നിട്ടുണ്ട് എങ്കില്‍ പറയാന്‍ പറ.

 പെട്ടന്ന്‍ ഒരു ചുവന്ന ഫെരാരി വന്ന് നിന്നു . തീക്കൊള്ളിയാണ്. അയാള്‍ എല്ലാവരെയും ഒന്ന് തുറിച്ച് നോക്കി, വലിച്ച്ച്കൊണ്ടിരുന്ന സിഗരറ്റ് ആശ്ട്രെയില്‍ ഇട്ട് ദിനേശ് ബീഡി കയ്യില്‍ എടുത്തു എന്‍റെ കൂടി സ്വത്താ അത് അത് ഞാന്‍ വാങ്ങും അയാള്‍ പറഞ്ഞു .

 എടാ വിജയാ സ്വത്ത് എല്ലാവരും എടുത്തോ എനിക്കെന്താ എനിക്കതൊന്നും വേണ്ടാ . അന്ന് തറവാട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ നിന്‍റെ അച്ഛന്‍ പറഞ്ഞത് എന്നെ കൊന്നു വീടിനു തീ കൊളുത്തിയാല്‍ നാട് നന്നാകും എന്നാ .

 അന്ന് പോകുമ്പോള്‍ പത്തായത്തിളല്‍ സ്വര്‍ണ്ണ ചേനയും കദളി കുലയും ഒക്കെ ഇരിക്കുന്ന കാര്യം അച്ഛന്‍ അറിഞ്ഞിരുന്നില്ല . തീക്കൊള്ളി പറഞ്ഞു

 പപ്പേട്ടന്‍ ഒന്നും മിണ്ടാതെ ഇറങ്ങി വെളിയിലേക്ക് നടന്നു .

Friday 19 October 2012

ചില ദുര്‍സ്വപ്നങ്ങള്‍



ചായക്കപ്പ് കയ്യിലേക്ക് തന്നു ഭാര്യ ചോദിച്ചു എന്തായിരുന്നു ഇന്നലെ രാത്രി . ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി പത്രം കയ്യില്‍ എടുത്തു .അവള്‍ പോയതും ഞാന്‍ ഓര്‍ത്തു  എന്‍റെ ഡിങ്കാ, അടുത്ത കാലത്ത് കണ്ട അതി ഭീകരമായ ആ സ്വപ്നം . ഞാന്‍ ഇരുട്ടില്‍ അങ്ങനെ ഇരുന്നു . മുന്നില്‍ ആളൊഴിഞ്ഞ കസേരകള്‍ . സിനിമാ സ്ക്രീനില്‍ ഞാന്‍ ആരെയോ പ്രതീക്ഷിക്കുന്നു . എന്‍റെ പ്രതീക്ഷ തെറ്റിയില്ല . അത് സണ്ണി ലിയോണ്‍ തന്നെ . ഞരമ്പുകള്‍ വലിഞ്ഞു മുറുകി . കുറേപേര്‍ സണ്ണിയെ വലിയ ഒരു വേദിയിലേക്ക് ആനയിക്കുന്നു . എന്‍റെ ശ്രദ്ധ എവിടെ ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല (കള്ളം ) . അവിടെ വേദിയില്‍ അല്‍പ്പ വസ്ത്ര ധാരിണിയായി അവര്‍ ഇരുന്നരുളി . സണ്ണി സാവധാനം എഴുനേറ്റു . എനിക്ക് ഒന്ന് എഴുനേറ്റ് ആര്‍ത്ത് വിളിക്കണം എന്ന് തോനി പക്ഷെ സ്വയം നിയന്ത്രിച്ചു . ഇനി പ്രസംഗം ആണ് .സണ്ണി ആഞ്ഞടിച്ചു , ശക്കീലക്ക് എതിരെ , രേഷ്മക്കു എതിരെ എന്തിന് നയന്‍ താരയെ  പോലും വെറുതെ വിട്ടില്ല . "നഗ്നതാ പ്രദര്‍ശനം ഒരു ക്യാന്‍സര്‍ പോലെ വളരുന്നു ". സണ്ണി പറഞ്ഞു ഇതിനി പാടില്ല . വേദിയുടെ പിന്നില്‍ നിന്ന് ഒരാള്‍ ആംഗ്യം കാണിച്ചു കൈ അടിക്കാന്‍ . ഞാന്‍ ഒഴികെ പലരും അടിച്ചു . ഏതാണ്ട് ഈ ഭാഗം എത്തിയപ്പോള്‍ ആണ് ഭാര്യ ചോദിച്ച ഇന്നലെ രാത്രിയില്‍ എന്തായിരുന്നു എന്ന ഭാഗം അരങ്ങേറിയത് . ഞാന്‍ ഏങ്ങലടിച് കരഞ്ഞു പോയി . ഡിങ്കാ ഇനി ഇതൊന്നും കാണാന്‍ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടാവില്ലേ ? വേദിയില്‍ നിന്ന് ഇറങ്ങി നടന്ന സണ്ണിയുടെ പിന്നാലെ ഞാനും നടന്നു .
അവസാനം രണ്ടും കല്‍പിച്ചു ചോദിച്ചു

 "എന്താ സണ്ണി , ഇനി തുണ്ട് പടം കാണണ്ടാ എന്നാണോ ?"

മാദകത്വം കലര്‍ന്ന ഒരു ചിരി സമ്മാനിച് സണ്ണി പറഞ്ഞു

"കോമ്പടീഷന്‍, സഞ്ജയാ കടുത്ത കോമ്പടീഷന്‍... .. അത് മാത്രം നമ്മള്‍ സമ്മതിക്കില്ല "

ഞാന്‍ ഡിങ്കനെ വിളിച്ചു കൊണ്ട് ഉറക്കം ഉണര്‍ന്നു . ഈ കഥ ഞാന്‍ എങ്ങനെ ഭാര്യയോടു പറയും .

പതിയെ പത്രത്തിലെ ഒന്നാം പേജിലേക്ക് ഞാന്‍ കണ്ണോടിച്ചു .

"ബി ജെ പി യുടെ അഴിമതി ക്യാന്‍സര്‍ പോലെ പടരുന്നു ": സോണിയാ ഗാന്ധി


ഇന്നലെ രാത്രിയിലെ  അസുഖം വീണ്ടും തുടങ്ങിയോ ? ഭാര്യയുടെ ശബ്ദം പിന്നില്‍ മുഴങ്ങുന്നു . എന്‍റെ ഡിങ്കാ ...... ഞാന്‍ അലറി

Saturday 13 October 2012

ലാദന്‍ അഥ്വാ കൃഷ്ണന്‍




അങ്ങനെ ആ പ്രശ്നത്തിനും പരിഹാരം ആയി . പച്ച എം എല്‍ എ അതി ഭീകരം ആയി അതങ്ങ് പരിഹരിച്ചു . അതേ അറമാധിക്കുവിന്‍ . അങ്ങനെ ഇസ്ലാമിക തീവ്രവാദം അവസാനിച്ചു . കഴിഞ്ഞ ദിവസം ഒബാമ ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ താഴെ കാണുന്ന പരിഹാര മാര്‍ഗങ്ങള്‍ തീരുമാനിച്ചു

1) കൃഷ്ണന്‍റെ കിരീടം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് ബോര്‍ഡ് നിരോധിക്കുകയോ 500% നികുതി ഏര്‍പ്പെടുത്തുകയോ ചെയ്യുക

2) മയില്‍ പീലി , ഓടക്കുഴല്‍ മുതലായവ ഘട്ടം ഘട്ടം ആയി ഉപയോഗം കുറച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കുക

3) കുട്ടികള്‍ക്ക് കൃഷ്ണന്‍, കണ്ണന്‍ , വിഷ്ണു മുതലായ പേരിടുന്നവര്‍ക്ക് ഒരു വര്ഷം മുതല്‍ രണ്ടു വര്ഷം വരെ  തടവ്‌ ശിക്ഷ . ഈ പേര്‍ ഉള്ളവര്‍ യഥാക്രം ശശി , ബാബു , ഷാജി  എന്നീ പേരുകള്‍ സ്വീകരിക്കണം .

4) പശുവിനെ വന്യ ജീവിയായി പ്രഖ്യാപിച്ച് പശു വളര്‍ത്തല്‍ അവസാനിപ്പിക്കുക

5) അല്‍ ഖോയ്ധ താലിബാന്‍ എന്നീ സംഘടനകള്‍ കൃഷ്ണ വേഷ പരിശീലനം നല്‍കുന്നത് തടയാന്‍ പ്രത്യേക സേന രൂപീകരിക്കും

6) ഭാഗവതം, മഹാഭാരതം , ജ്ഞാനപ്പാന , നാരായണീയം എന്നീ തീവ്രവാദ ഗ്രന്ഥങ്ങളുടെ വായന വില്‍പ്പന ഇവ നിരോധിക്കുക .

7) കൃഷണ ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റി കക്കൂസ് ഡി എല്‍ എഫ് അപ്പാര്‍ട്മെന്റ്റ് ഇവയില്‍ ഏതെങ്കിലും സ്ഥാപിക്കാന്‍ ജയറാം രമേശ്‌ രോബോര്ട്ട് വധേര ഇവരെ ചുമതലപ്പെടുത്തും .



ആദ്യം തന്‍റെ മാതാ പിതാക്കളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു സെക്രട്ടരിയെട്റ്റ് ഉപരോധിക്കും എന്ന് പച്ച എം എല്‍ എ അറിയിച്ചു. ഒപ്പം ഇനി താന്‍ ജനാബ് ഹൈദര്‍ അലി എന്ന് അറിയപ്പെടും എന്നും ഇദ്ദേഹം അറിയിച്ചു . അതേ സമയം തന്‍റെ താവളത്തില്‍ നിന്ന് കണ്ടെടുത്ത കൃഷ്ണവേഷം കെട്ടിയ ഫോട്ടോ തന്‍റെ കഷിയുടെത് അല്ല എന്ന് തടിയന്റെ വിള നസീരിന്റെ വക്കീല്‍ പറഞ്ഞു .

Thursday 26 July 2012

അറബിയും ഒട്ടകവും ക്വിറ്റ് ഇന്ത്യ യും




ഇത് പണ്ട് ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലായി , പിന്നെ ആകെ ഒരു വ്യത്യാസം സ്ഥലം മാത്രമല്ലല്ലോ നമ്മള്‍ കൊടുത്തത് , റേഷന്‍ കാര്‍ഡു തൊട്ടു എന്തെല്ലാമോ കൊടുത്തു . സംഭവം തകര്‍ത്തു . എന്ത്തായാലും മാടത്തിനും കുമാരാനും  നല്ല ജയ് വിളിയും വോട്ടും . പാവങ്ങള്‍ വോട്ടു ചെയ്യാന്‍ മാത്രമേ അവര്‍ക്കറിയു ജീവിച്ച് പോട്ടെ എന്ന് അരുന്ധതി മാഡം തൊട്ടു കാരാട്ട് സഖാവ് വരെ പറയുകയും ചെയ്തു . എന്താ കഥ ? ആകെ മാറി പോയില്ലേ ?

ഈ പോനവര്‍ ആരാണന്നു അറിയുമോ ? ഇവരാണ് സാക്ഷാല്‍ അറബികള്‍ (ഉപമ ആണ് കേട്ടോ ) . എന്ത് ചെയ്യാനാ  നാലാം കിടക്കാര്‍ (fourth estate , മാധ്യമം  ) ഇവരെ തിരിഞ്ഞു നോക്കുന്നില്ല നോക്കുന്നവരോ ഈ ജാതി ചെയ്തതാണേ ചെയ്യുന്നത് .

പണ്ട് ആരോ പാടിയത് പോലെ ചോര തന്നെ കൊതുകിന്നു കൌതുകം  അല്ലാതെന്താ ? 

ഇനി ഈ ബോടോകള്‍ക്ക് എന്താണാവോ വിധി ? എന്തായാലും താഴെ കൊടുത്തിരിക്കുന്ന ഫോട്ടം കൂടി കാണുക . ഇതിലും വലുതൊന്നും ഉണ്ടാകാന്‍ പോകുന്നില്ലല്ലോ ?

പണ്ഡിറ്റുകള്‍ , ബോഡോകള്‍ അടുത്ത്തതാര് ? കരുതിയിരുന്നോ ! 

Tuesday 24 July 2012

സുടാപ്പിയും സഖാവ് വിനീതും ----ന്‍റെ മറയത്തും






ആദ്യമായി വിനീത് ശ്രീനിവാസന്‍റെ പേരില്‍ അഖില ലോക സുടാപ്പി മക്കള്‍ക്ക്‌ നന്ദി അറിയിക്കുന്നു . ഇന്നലെ ഒരു സന്ഘി ചോദിച്ചത് പോലെ ഇനി വിനീത് ശ്രീനിവാസന്‍ ഈ സുടാപ്പികള്‍ക്ക് വല്ലതും കൊടുത്ത് കാണുമോ ?കൊടുത്താലും ഇല്ലെങ്കിലും സംഗതി ഉഷാര്‍ . ഞാന്‍ കേട്ടത് ശരിയാണങ്കില്‍ സന്ഘികള്‍ മള്‍ടിപ്ലക്സ്കള്‍ക്ക് മുന്നില്‍ ക്യു ആണത്രേ മലയാള സിനിമയിലെ ഔദ്ധ്യോഗിക യുവ ബുദ്ധി ജീവിയുടെ " ----ന്‍റെ മറയത്ത്  " എന്ന സിനിമ കാണാന്‍ . 


----ന്‍റെ മറയത്ത് എന്തായാലും നല്ല നല്ല കൈയ്യടി ഏറ്റുവാങ്ങുന്നു സഖാവിന്‍റെ കോരിത്തരിപ്പിക്കുന്ന കമ്യുണിസം കേട്ട് സന്ഘികള്‍ക്ക് മൂന്ന് ശാഖകള്‍ നഷ്ടപ്പെട്ടതായാണ്  കിട്ടിയ വിവരം . എത്ന്തായാലും പടത്തിനെതിരെ  ഫത്വ ഇറക്കിയത് കാരണം സുടാപ്പികള്‍ക്ക് നഷ്ടം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല  അതല്ല അറിയപ്പെടാത്ത നഷ്ടം വല്ലതും ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കുക .

----ന്‍റെ മറയത്ത് നേടുന്ന മികച്ച വിജയം കാരണം "നിക്കറിന്‍ മറയത്ത്" എന്ന  പ്രതി വിപ്ലവ ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്  "സന്ഘിയെ പ്രേമിച്ച ഉമ്മച്ചിയുടെ കഥ ", "ന്‍റെ സാറെ ഓനാ നിക്കരിട്ടാല്‍ പിന്നെ മറ്റൊന്നും കാണാന്‍ പറ്റില്ല " "പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്ന വികാരം ഉണ്ടല്ലോ അതാണ്‌ കോണ്ഗ്രസ് " തുടങ്ങിയ ഡയലോഗുകളും ഉണ്ട് എന്നാണു അറിവ് .


Monday 23 July 2012

Pranb



വീണ്ടും സ്വതന്ത്ര ഭാരതത്തിന്‍റെ പരമോന്നത പദവിയില്‍ ഒരാള്‍ എത്തപ്പെട്ടിരിക്കുന്നു . അഭിനന്ദനങ്ങള്‍ പ്രണബ് മുഖര്‍ജി . എനിക്ക് താങ്കളോട് വ്യക്തിപരമായ ഒരു വിദ്വേഷവും ഇല്ല , ഏതൊരു രാഷ്ട്രീയകാരനെയും പോലെ തന്നെ താങ്കളും അധികാരത്തിന്‍റെ പടവുകള്‍ കയറി , ജനങ്ങള്‍ക്ക്‌ ഒപ്പം എന്ന പ്രതീതി ശ്രിഷ്ടിച്ചു അല്ലെങ്കില്‍ അവര്‍ക്കൊപ്പം നിന്നു . നിങ്ങള്‍ ഒരു കറ കളഞ്ഞ രാഷ്ട്രീയക്കാരന്‍ ആണെന്ന് പല തവണ തെളിയിക്കുകയും ചെയ്തു . പക്ഷെ നാടിനു അങ്ങ് ഇരിക്കുന്ന കസേരയിലേക്ക് ഒരു വെറും രാഷ്ട്രീയക്കാരനെ അല്ല വേണ്ടത് . നിങ്ങള്‍ എന്തായാലും മുന്ഗാമിയെ പോലെ ആയിരിക്കില്ല എന്ന് പ്രതീക്ഷിക്കാം കാരണം അത് പോലെ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ആവില്ല എന്നതു കൊണ്ട് മാത്രം . കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രസിടന്റ്റ് എന്ന പദവി ഉണ്ട് എന്ന് ഞങ്ങള്‍ അറിയുന്നത് തന്നെ ആ മഹതി വിദേശ യാത്ര നടത്തുമ്പോള്‍ ആയിരുന്നു എന്തായാലും പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും എടുക്കേണ്ട അവസ്ഥ അവര്‍ക്ക് ഉണ്ടായില്ല . നിങ്ങള്‍ അധികാരത്തില്‍ എത്തുന്ന കാലം നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ , അബ്ദുല്‍ കലാമിനോട് നിങ്ങളെ താരതമ്യം ചെയ്യുന്നില്ല . നിങ്ങള്‍ ഇരുവരും തികച്ചും വ്യക്തസ്തരായ വ്യക്തികള്‍ ആയതു കൊണ്ട് . എനിക്ക് നിങ്ങളോട് ഒരേ ഒരു അപേക്ഷ മാത്രം രാജ്യത്തിന്‍റെ പരമോന്നത പദവി യു പി എ അദ്ധ്യക്ഷയുടെ അടിപ്പാവാട കഴുകി കൊടുക്കല്‍ ആകാതെ അങ്ങയുടെ ചുമതലകള്‍ നിറവേറ്റുക . വീണ്ടും ആശംസകള്‍
: സഞ്ജയന്‍