Friday, 19 October 2012

ചില ദുര്‍സ്വപ്നങ്ങള്‍ചായക്കപ്പ് കയ്യിലേക്ക് തന്നു ഭാര്യ ചോദിച്ചു എന്തായിരുന്നു ഇന്നലെ രാത്രി . ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി പത്രം കയ്യില്‍ എടുത്തു .അവള്‍ പോയതും ഞാന്‍ ഓര്‍ത്തു  എന്‍റെ ഡിങ്കാ, അടുത്ത കാലത്ത് കണ്ട അതി ഭീകരമായ ആ സ്വപ്നം . ഞാന്‍ ഇരുട്ടില്‍ അങ്ങനെ ഇരുന്നു . മുന്നില്‍ ആളൊഴിഞ്ഞ കസേരകള്‍ . സിനിമാ സ്ക്രീനില്‍ ഞാന്‍ ആരെയോ പ്രതീക്ഷിക്കുന്നു . എന്‍റെ പ്രതീക്ഷ തെറ്റിയില്ല . അത് സണ്ണി ലിയോണ്‍ തന്നെ . ഞരമ്പുകള്‍ വലിഞ്ഞു മുറുകി . കുറേപേര്‍ സണ്ണിയെ വലിയ ഒരു വേദിയിലേക്ക് ആനയിക്കുന്നു . എന്‍റെ ശ്രദ്ധ എവിടെ ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല (കള്ളം ) . അവിടെ വേദിയില്‍ അല്‍പ്പ വസ്ത്ര ധാരിണിയായി അവര്‍ ഇരുന്നരുളി . സണ്ണി സാവധാനം എഴുനേറ്റു . എനിക്ക് ഒന്ന് എഴുനേറ്റ് ആര്‍ത്ത് വിളിക്കണം എന്ന് തോനി പക്ഷെ സ്വയം നിയന്ത്രിച്ചു . ഇനി പ്രസംഗം ആണ് .സണ്ണി ആഞ്ഞടിച്ചു , ശക്കീലക്ക് എതിരെ , രേഷ്മക്കു എതിരെ എന്തിന് നയന്‍ താരയെ  പോലും വെറുതെ വിട്ടില്ല . "നഗ്നതാ പ്രദര്‍ശനം ഒരു ക്യാന്‍സര്‍ പോലെ വളരുന്നു ". സണ്ണി പറഞ്ഞു ഇതിനി പാടില്ല . വേദിയുടെ പിന്നില്‍ നിന്ന് ഒരാള്‍ ആംഗ്യം കാണിച്ചു കൈ അടിക്കാന്‍ . ഞാന്‍ ഒഴികെ പലരും അടിച്ചു . ഏതാണ്ട് ഈ ഭാഗം എത്തിയപ്പോള്‍ ആണ് ഭാര്യ ചോദിച്ച ഇന്നലെ രാത്രിയില്‍ എന്തായിരുന്നു എന്ന ഭാഗം അരങ്ങേറിയത് . ഞാന്‍ ഏങ്ങലടിച് കരഞ്ഞു പോയി . ഡിങ്കാ ഇനി ഇതൊന്നും കാണാന്‍ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടാവില്ലേ ? വേദിയില്‍ നിന്ന് ഇറങ്ങി നടന്ന സണ്ണിയുടെ പിന്നാലെ ഞാനും നടന്നു .
അവസാനം രണ്ടും കല്‍പിച്ചു ചോദിച്ചു

 "എന്താ സണ്ണി , ഇനി തുണ്ട് പടം കാണണ്ടാ എന്നാണോ ?"

മാദകത്വം കലര്‍ന്ന ഒരു ചിരി സമ്മാനിച് സണ്ണി പറഞ്ഞു

"കോമ്പടീഷന്‍, സഞ്ജയാ കടുത്ത കോമ്പടീഷന്‍... .. അത് മാത്രം നമ്മള്‍ സമ്മതിക്കില്ല "

ഞാന്‍ ഡിങ്കനെ വിളിച്ചു കൊണ്ട് ഉറക്കം ഉണര്‍ന്നു . ഈ കഥ ഞാന്‍ എങ്ങനെ ഭാര്യയോടു പറയും .

പതിയെ പത്രത്തിലെ ഒന്നാം പേജിലേക്ക് ഞാന്‍ കണ്ണോടിച്ചു .

"ബി ജെ പി യുടെ അഴിമതി ക്യാന്‍സര്‍ പോലെ പടരുന്നു ": സോണിയാ ഗാന്ധി


ഇന്നലെ രാത്രിയിലെ  അസുഖം വീണ്ടും തുടങ്ങിയോ ? ഭാര്യയുടെ ശബ്ദം പിന്നില്‍ മുഴങ്ങുന്നു . എന്‍റെ ഡിങ്കാ ...... ഞാന്‍ അലറി

2 comments:

 1. കണ്മുന്നിലെ നഗ്ന സത്യങ്ങള്‍ എത്ര കണ്ണടച്ചാലും വീണ്ടും വീണ്ടും സ്വപനമായി നിന്നില്‍ പുല്‍കും !.ഹേ സുന്ദര സുരഭില സ്വപ്നമേ നന്ദി !....................
  ആശംസകള്‍
  അസ്രുസ്

  ....
  ...
  ..ads by google! :
  ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 2. തുണ്ട് പടം കാണണ്ടാ എന്നാണോ --- അതല്ലേ ആരോഗ്യത്തിന് നല്ലത്

  ReplyDelete