Friday, 19 October 2012

ചില ദുര്‍സ്വപ്നങ്ങള്‍ചായക്കപ്പ് കയ്യിലേക്ക് തന്നു ഭാര്യ ചോദിച്ചു എന്തായിരുന്നു ഇന്നലെ രാത്രി . ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി പത്രം കയ്യില്‍ എടുത്തു .അവള്‍ പോയതും ഞാന്‍ ഓര്‍ത്തു  എന്‍റെ ഡിങ്കാ, അടുത്ത കാലത്ത് കണ്ട അതി ഭീകരമായ ആ സ്വപ്നം . ഞാന്‍ ഇരുട്ടില്‍ അങ്ങനെ ഇരുന്നു . മുന്നില്‍ ആളൊഴിഞ്ഞ കസേരകള്‍ . സിനിമാ സ്ക്രീനില്‍ ഞാന്‍ ആരെയോ പ്രതീക്ഷിക്കുന്നു . എന്‍റെ പ്രതീക്ഷ തെറ്റിയില്ല . അത് സണ്ണി ലിയോണ്‍ തന്നെ . ഞരമ്പുകള്‍ വലിഞ്ഞു മുറുകി . കുറേപേര്‍ സണ്ണിയെ വലിയ ഒരു വേദിയിലേക്ക് ആനയിക്കുന്നു . എന്‍റെ ശ്രദ്ധ എവിടെ ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല (കള്ളം ) . അവിടെ വേദിയില്‍ അല്‍പ്പ വസ്ത്ര ധാരിണിയായി അവര്‍ ഇരുന്നരുളി . സണ്ണി സാവധാനം എഴുനേറ്റു . എനിക്ക് ഒന്ന് എഴുനേറ്റ് ആര്‍ത്ത് വിളിക്കണം എന്ന് തോനി പക്ഷെ സ്വയം നിയന്ത്രിച്ചു . ഇനി പ്രസംഗം ആണ് .സണ്ണി ആഞ്ഞടിച്ചു , ശക്കീലക്ക് എതിരെ , രേഷ്മക്കു എതിരെ എന്തിന് നയന്‍ താരയെ  പോലും വെറുതെ വിട്ടില്ല . "നഗ്നതാ പ്രദര്‍ശനം ഒരു ക്യാന്‍സര്‍ പോലെ വളരുന്നു ". സണ്ണി പറഞ്ഞു ഇതിനി പാടില്ല . വേദിയുടെ പിന്നില്‍ നിന്ന് ഒരാള്‍ ആംഗ്യം കാണിച്ചു കൈ അടിക്കാന്‍ . ഞാന്‍ ഒഴികെ പലരും അടിച്ചു . ഏതാണ്ട് ഈ ഭാഗം എത്തിയപ്പോള്‍ ആണ് ഭാര്യ ചോദിച്ച ഇന്നലെ രാത്രിയില്‍ എന്തായിരുന്നു എന്ന ഭാഗം അരങ്ങേറിയത് . ഞാന്‍ ഏങ്ങലടിച് കരഞ്ഞു പോയി . ഡിങ്കാ ഇനി ഇതൊന്നും കാണാന്‍ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടാവില്ലേ ? വേദിയില്‍ നിന്ന് ഇറങ്ങി നടന്ന സണ്ണിയുടെ പിന്നാലെ ഞാനും നടന്നു .
അവസാനം രണ്ടും കല്‍പിച്ചു ചോദിച്ചു

 "എന്താ സണ്ണി , ഇനി തുണ്ട് പടം കാണണ്ടാ എന്നാണോ ?"

മാദകത്വം കലര്‍ന്ന ഒരു ചിരി സമ്മാനിച് സണ്ണി പറഞ്ഞു

"കോമ്പടീഷന്‍, സഞ്ജയാ കടുത്ത കോമ്പടീഷന്‍... .. അത് മാത്രം നമ്മള്‍ സമ്മതിക്കില്ല "

ഞാന്‍ ഡിങ്കനെ വിളിച്ചു കൊണ്ട് ഉറക്കം ഉണര്‍ന്നു . ഈ കഥ ഞാന്‍ എങ്ങനെ ഭാര്യയോടു പറയും .

പതിയെ പത്രത്തിലെ ഒന്നാം പേജിലേക്ക് ഞാന്‍ കണ്ണോടിച്ചു .

"ബി ജെ പി യുടെ അഴിമതി ക്യാന്‍സര്‍ പോലെ പടരുന്നു ": സോണിയാ ഗാന്ധി


ഇന്നലെ രാത്രിയിലെ  അസുഖം വീണ്ടും തുടങ്ങിയോ ? ഭാര്യയുടെ ശബ്ദം പിന്നില്‍ മുഴങ്ങുന്നു . എന്‍റെ ഡിങ്കാ ...... ഞാന്‍ അലറി

Saturday, 13 October 2012

ലാദന്‍ അഥ്വാ കൃഷ്ണന്‍
അങ്ങനെ ആ പ്രശ്നത്തിനും പരിഹാരം ആയി . പച്ച എം എല്‍ എ അതി ഭീകരം ആയി അതങ്ങ് പരിഹരിച്ചു . അതേ അറമാധിക്കുവിന്‍ . അങ്ങനെ ഇസ്ലാമിക തീവ്രവാദം അവസാനിച്ചു . കഴിഞ്ഞ ദിവസം ഒബാമ ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ താഴെ കാണുന്ന പരിഹാര മാര്‍ഗങ്ങള്‍ തീരുമാനിച്ചു

1) കൃഷ്ണന്‍റെ കിരീടം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് ബോര്‍ഡ് നിരോധിക്കുകയോ 500% നികുതി ഏര്‍പ്പെടുത്തുകയോ ചെയ്യുക

2) മയില്‍ പീലി , ഓടക്കുഴല്‍ മുതലായവ ഘട്ടം ഘട്ടം ആയി ഉപയോഗം കുറച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കുക

3) കുട്ടികള്‍ക്ക് കൃഷ്ണന്‍, കണ്ണന്‍ , വിഷ്ണു മുതലായ പേരിടുന്നവര്‍ക്ക് ഒരു വര്ഷം മുതല്‍ രണ്ടു വര്ഷം വരെ  തടവ്‌ ശിക്ഷ . ഈ പേര്‍ ഉള്ളവര്‍ യഥാക്രം ശശി , ബാബു , ഷാജി  എന്നീ പേരുകള്‍ സ്വീകരിക്കണം .

4) പശുവിനെ വന്യ ജീവിയായി പ്രഖ്യാപിച്ച് പശു വളര്‍ത്തല്‍ അവസാനിപ്പിക്കുക

5) അല്‍ ഖോയ്ധ താലിബാന്‍ എന്നീ സംഘടനകള്‍ കൃഷ്ണ വേഷ പരിശീലനം നല്‍കുന്നത് തടയാന്‍ പ്രത്യേക സേന രൂപീകരിക്കും

6) ഭാഗവതം, മഹാഭാരതം , ജ്ഞാനപ്പാന , നാരായണീയം എന്നീ തീവ്രവാദ ഗ്രന്ഥങ്ങളുടെ വായന വില്‍പ്പന ഇവ നിരോധിക്കുക .

7) കൃഷണ ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റി കക്കൂസ് ഡി എല്‍ എഫ് അപ്പാര്‍ട്മെന്റ്റ് ഇവയില്‍ ഏതെങ്കിലും സ്ഥാപിക്കാന്‍ ജയറാം രമേശ്‌ രോബോര്ട്ട് വധേര ഇവരെ ചുമതലപ്പെടുത്തും .ആദ്യം തന്‍റെ മാതാ പിതാക്കളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു സെക്രട്ടരിയെട്റ്റ് ഉപരോധിക്കും എന്ന് പച്ച എം എല്‍ എ അറിയിച്ചു. ഒപ്പം ഇനി താന്‍ ജനാബ് ഹൈദര്‍ അലി എന്ന് അറിയപ്പെടും എന്നും ഇദ്ദേഹം അറിയിച്ചു . അതേ സമയം തന്‍റെ താവളത്തില്‍ നിന്ന് കണ്ടെടുത്ത കൃഷ്ണവേഷം കെട്ടിയ ഫോട്ടോ തന്‍റെ കഷിയുടെത് അല്ല എന്ന് തടിയന്റെ വിള നസീരിന്റെ വക്കീല്‍ പറഞ്ഞു .