Sunday, 11 November 2012
പത്തായത്തിലെ കദളിക്കുല
പപ്പേട്ടന്‍ രാവിലെ ഓടികിതച്ച് വന്നു.എന്താ പപ്പേട്ടാ ?
എനിക്ക് കാര്യം മനസിലായില്ല.
സഞ്ജയാ എന്തെടുക്കണം എന്നറിയില്ല മോനെ തീക്കൊള്ളി വിജയനും പിള്ളേരും നമ്മുടെ സ്ഥാവരോം ജമ്ഗമോം എല്ലാം കണ്ടുകെട്ടണം എന്ന് പറഞ്ഞു വരുന്നുണ്ട് .
അപ്പൊ അതാണ് കാര്യം . തീക്കൊള്ളി നാട്ടിലെ പേരുകേട്ട ഗുണ്ടയാണ്, ബിസിനസ് മാഗ്നെട്ടാണ്, 51 അടവുകള്‍ പയടറ്റിയവനാണ്.
തീക്കൊള്ളി പറഞ്ഞാല്‍ പറഞ്ഞതാ ചേട്ടാ ഞാന്‍ പറഞ്ഞു .
ഇനിയെന്താടാ ചെയ്യുക പപ്പേട്ടന്‍ താടിക്കു കയ്യും കൊടുത്ത് നിലത്തിരുന്നു .
അല്ല പപ്പേട്ടന് എന്തിനാ പപ്പേട്ടാ ഈ സ്വത്ത് പപ്പേട്ടന്‍റെ പേരില്‍ ഒരു പഞ്ചായത്ത് തന്നെ ഇല്ലേ ? അങ്ങോട്ട് പോട്ടന്ന്.
അതേടാ എനിക്കിതൊന്നും വേണ്ടാ എന്നാലും ഇവന്മാര് ഇതെടുത്ത് എന്ത് ചെയ്യാനാ പോകുന്നെ ? എനിക്കൊരു സംശയം പപ്പേട്ടന്‍ പറഞ്ഞു
കടമില്ലേ പപ്പേട്ടാ കുലംകുത്തി കോട്ട തകര്‍ത്ത കാര്യം ഒന്നും പപ്പേട്ടന്‍ അറിഞ്ഞില്ലേ ? , അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തീക്കൊള്ളി പ്രസിടന്റ്റ് ആകും എന്നാ കേട്ടെ. ഒന്നാഞ്ഞു പിടിച്ചാല്‍ ക്ഷീണം അങ്ങ് മാറും
തീക്കൊള്ളി പ്രസിടന്റാകാനോ അത് നടക്കില്ല സഞ്ജയാ തറവാട്ടു കാരണവര്‍ ഉള്ള കാലം വരെ പപ്പേട്ടന്‍ പറഞ്ഞു : പപ്പേട്ടന്‍ കാലജ്ഞാനിയാണല്ലോ,ഞാനും ശരി വച്ചു
നടക്കില്ല സന്ജ്ജയെട്ടാ പത്ത് പൈസ കൊടുക്കാന്‍ പറ്റില്ല . മുരളി, പപ്പേട്ടന്‍റെ പെങ്ങളുടെ മോനാണ് തീക്കൊള്ളിയോട് അടിച്ച് നില്‍ക്കാനുള്ള അടവുകള്‍ ഒക്കെ പഠിച്ചിട്ടുണ്ട് പക്ഷെ അടവുകള്‍ അങ്ങോട്ട് തെളിഞ്ഞിട്ടില്ല .മാമനെ വേണ്ടാന്ന്‍ പറഞ്ഞുപോയതല്ലേ ഇവന്മാരൊക്കെ ചത്തോന്നറിയാന്‍ പോലും ഇതുവരെ ഒന്ന് വരാത്തവര്‍ക്ക് ഇപ്പൊ മാമന്‍റെ സ്വത്തോ ? ഒരു പൈസ കൊടുക്കില്ല മുരളി തീര്‍ത്ത് പറഞ്ഞു.
നീ അങ്ങനെഅങ്ങ് പറയേണ്ടാ പറമ്പിലെ ആദായം നീ അല്ലെ ഇത്ര നാളും എടുത്തത് ഞാന്‍ ചോദിച്ചു .
മൊത്തോം കണക്കും ഞാനെഴുതി വച്ചിട്ടുണ്ട് , പിന്നല്ലാതെ . ആദായം എടുത്തെങ്കില്‍ മാമന് സമയാ സമയത്ത് പാല്‍കഞ്ഞി , ഇഞ്ച , കുഴമ്പ് ഇതിനൊക്കെ എന്തെങ്കിലും മുട്ട് വന്നിട്ടുണ്ട് എങ്കില്‍ പറയാന്‍ പറ.
പെട്ടന്ന്‍ ഒരു ചുവന്ന ഫെരാരി വന്ന് നിന്നു . തീക്കൊള്ളിയാണ്. അയാള്‍ എല്ലാവരെയും ഒന്ന് തുറിച്ച് നോക്കി, വലിച്ച്ച്കൊണ്ടിരുന്ന സിഗരറ്റ് ആശ്ട്രെയില്‍ ഇട്ട് ദിനേശ് ബീഡി കയ്യില്‍ എടുത്തു എന്‍റെ കൂടി സ്വത്താ അത് അത് ഞാന്‍ വാങ്ങും അയാള്‍ പറഞ്ഞു .
എടാ വിജയാ സ്വത്ത് എല്ലാവരും എടുത്തോ എനിക്കെന്താ എനിക്കതൊന്നും വേണ്ടാ . അന്ന് തറവാട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ നിന്‍റെ അച്ഛന്‍ പറഞ്ഞത് എന്നെ കൊന്നു വീടിനു തീ കൊളുത്തിയാല്‍ നാട് നന്നാകും എന്നാ .
അന്ന് പോകുമ്പോള്‍ പത്തായത്തിളല്‍ സ്വര്‍ണ്ണ ചേനയും കദളി കുലയും ഒക്കെ ഇരിക്കുന്ന കാര്യം അച്ഛന്‍ അറിഞ്ഞിരുന്നില്ല . തീക്കൊള്ളി പറഞ്ഞു
പപ്പേട്ടന്‍ ഒന്നും മിണ്ടാതെ ഇറങ്ങി വെളിയിലേക്ക് നടന്നു .
Subscribe to:
Posts (Atom)